2010, ജൂൺ 30, ബുധനാഴ്‌ച

നിള

ഇളം വെയില്‍ കായുന്ന നിളയെന്ന കന്യേ ....
സഹ്യാദ്രി നാഥന്‍റെ പുത്രീ...
ലാസ്യ താളങ്ങളോടോഴുകുന്ന പെണ്ണേ ....
നിന്നെയാനിന്നെനിക്കിഷ്ടം....
നിന്നിലാനിന്നെന്‍റെ സ്വപ്നം ....
നീയമ്ര്ദേന്തുന്നു...നീ നിറഞ്ഞൊഴുകുന്നു...
ആഷാഡ വാനം കരഞ്ഞാല്‍...
മാഘ മാസത്തില്‍ നീ വെന്മണല്‍ പുഴയാകും..
മധുരമാമോര്‍മകള്‍ എന്തും...
സയാന്ഹ സന്ധ്യയും,ശോകാന്തചന്ദ്രനും-
നിന്നെ നമിക്കുന്നുവെന്നും..
ഓരോ പുലരിയും പുഞ്ചിരി തൂകുന്നു ..
നിന്‍ ലാസ്യ നാട്യങ്ങള്‍ കണ്ട് ..
ഓരോ ഋതുക്കളും പൊന്‍ താലമേന്തും
നിന്‍ പുളിനങ്ങളാണെന്‍റെ ഗേഹം ..
ഏതു ജന്മത്തിലും നിന്‍ തീരമലയുന്ന -
മണ്‍ തരിയാകുവാന്‍ മോഹം ..
വെറും മണ്‍ തരിയാകുവാന്‍ ദാഹം...



20-04-2003

2010, ജൂൺ 27, ഞായറാഴ്‌ച

ഒരു വാക്ക്..,

ഒരു വാക്കില്‍ നിന്നും കവിത തുടങ്ങണമെന്ന്
എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു......

ആ ഒരു വാക്കിനായ് കാത്തിരുന്ന രാപകലുകള്‍
ശരത്കാല മേഘങ്ങള്‍ പോലെ പെയ്യാതെ പോയി......

കാറ്റും മഴയും വന്യമാക്കിയ ഹൃദയത്തില്‍
കാട്ടു തീ പിടി മുറുക്കി......

തരിശു മേച്ചില്‍ പുറങ്ങള്‍ മരുഭൂമിയാകുന്നതിന്റെ
സാക്ഷിയാകാനായിരുന്നു എന്‍റെ വിധി.....

ശരീരം ചടയ്ക്കുകയും ഹൃദയം ഊഷരമാകുകയും
ചെയ്ത അക്കാലത്തും ഞാന്‍ ഒരു വാക്ക് തേടുകയായിരുന്നു......

ഒരു വേഴാമ്പല്‍ പോലെ............




05-03-2004

ശൂന്യമായ തൂലികയും,നിശബ്ദമായ ഹൃദയവും,സാന്ദ്രമായ മൌനവും കൊണ്ട് ഞാന്‍ എഴുതാന്‍ തുടങ്ങുന്നു................