2010, ജൂൺ 30, ബുധനാഴ്‌ച

നിള

ഇളം വെയില്‍ കായുന്ന നിളയെന്ന കന്യേ ....
സഹ്യാദ്രി നാഥന്‍റെ പുത്രീ...
ലാസ്യ താളങ്ങളോടോഴുകുന്ന പെണ്ണേ ....
നിന്നെയാനിന്നെനിക്കിഷ്ടം....
നിന്നിലാനിന്നെന്‍റെ സ്വപ്നം ....
നീയമ്ര്ദേന്തുന്നു...നീ നിറഞ്ഞൊഴുകുന്നു...
ആഷാഡ വാനം കരഞ്ഞാല്‍...
മാഘ മാസത്തില്‍ നീ വെന്മണല്‍ പുഴയാകും..
മധുരമാമോര്‍മകള്‍ എന്തും...
സയാന്ഹ സന്ധ്യയും,ശോകാന്തചന്ദ്രനും-
നിന്നെ നമിക്കുന്നുവെന്നും..
ഓരോ പുലരിയും പുഞ്ചിരി തൂകുന്നു ..
നിന്‍ ലാസ്യ നാട്യങ്ങള്‍ കണ്ട് ..
ഓരോ ഋതുക്കളും പൊന്‍ താലമേന്തും
നിന്‍ പുളിനങ്ങളാണെന്‍റെ ഗേഹം ..
ഏതു ജന്മത്തിലും നിന്‍ തീരമലയുന്ന -
മണ്‍ തരിയാകുവാന്‍ മോഹം ..
വെറും മണ്‍ തരിയാകുവാന്‍ ദാഹം...



20-04-2003

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

നിള ഇനി കൊറേ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ഓര്‍മ്മയാകും

Shaiju E പറഞ്ഞു...

athe nila oru ormayayikondirikkunnu

Abdulkader kodungallur പറഞ്ഞു...

നല്ല വരികളും പ്രമേയവും .നല്ലെഴുത്ത് .നന്നായിട്ടുണ്ട് .

മോഹവും ദാഹവും നിറയുന്ന കന്യേ
ഗേഹം തിരയുകയാണോ ഷാനിന്റെ
ദേഹം പുണരുകയാണോ ....

അവിടെ വന്നാല്‍ കഷായം തരാം.

Muhammed Shan പറഞ്ഞു...

റ്റോംസ് കൊനുമഠം,തൊമ്മി,ഷൈജു,അബ്ദുല്‍ കാദര്‍ കൊടുങ്ങല്ലൂര്‍..
എല്ലാവര്‍ക്കും നന്ദി.