2010, ജൂൺ 27, ഞായറാഴ്‌ച

ഒരു വാക്ക്..,

ഒരു വാക്കില്‍ നിന്നും കവിത തുടങ്ങണമെന്ന്
എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു......

ആ ഒരു വാക്കിനായ് കാത്തിരുന്ന രാപകലുകള്‍
ശരത്കാല മേഘങ്ങള്‍ പോലെ പെയ്യാതെ പോയി......

കാറ്റും മഴയും വന്യമാക്കിയ ഹൃദയത്തില്‍
കാട്ടു തീ പിടി മുറുക്കി......

തരിശു മേച്ചില്‍ പുറങ്ങള്‍ മരുഭൂമിയാകുന്നതിന്റെ
സാക്ഷിയാകാനായിരുന്നു എന്‍റെ വിധി.....

ശരീരം ചടയ്ക്കുകയും ഹൃദയം ഊഷരമാകുകയും
ചെയ്ത അക്കാലത്തും ഞാന്‍ ഒരു വാക്ക് തേടുകയായിരുന്നു......

ഒരു വേഴാമ്പല്‍ പോലെ............




05-03-2004

ശൂന്യമായ തൂലികയും,നിശബ്ദമായ ഹൃദയവും,സാന്ദ്രമായ മൌനവും കൊണ്ട് ഞാന്‍ എഴുതാന്‍ തുടങ്ങുന്നു................

9 അഭിപ്രായങ്ങൾ:

pip പറഞ്ഞു...

shamon chetoooo..... ezhuthu thudangunnu ennu kandathil valare santhosham thonnunnu..........

sm sadique പറഞ്ഞു...

വാക്കുകൾ അതാണ് ശക്തി… ശരിയും.
അതിനാണെൻ പ്രാർഥനയും……….

ഉപാസന || Upasana പറഞ്ഞു...

നന്നായി എഴുതിത്തുടങ്ങൂ സുഹൃത്തേ
:-)

Vayady പറഞ്ഞു...

വാക്കിനു വേണ്ടിയുള്ള കാത്തിരുപ്പ് തന്നെ ഒരു കവിതയായി!
ഇനിയും എഴുതൂ..ധ്യാനത്തിനൊടുവില്‍ വാക്കുകള്‍ മനസ്സിലേയ്ക്ക് മഴപോലെ പെയ്തിറങ്ങട്ടെ....
ആശംസകള്‍.

Muhammed Shan പറഞ്ഞു...

എഴുതണം എന്ന ആഗ്രഹത്തിന് കടിഞ്ഞാണ്‍ ഇടുന്നത് പ്രതിഭ ഇല്ലെന്ന തിരിച്ചറിവാണ്..!!
എങ്കിലും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു...!!

പിപ്പ് ,എസെം സാദിക്ക്‌,ഉപാസന,വായാടി...
നിങ്ങള്‍ക്കെന്റെ സ്നേഹം
ഒപ്പം ഇവിടെ ഇതുവരെ വന്നവര്‍ക്കും,വരാത്തവര്‍ക്കും,ഇനി വരാനിരിക്കുന്നവര്‍ക്കും ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

ഷാൻ

അക്ഷരം അഗ്നിയാണു..എഴുതൂ.....എല്ലാവിധ ആശംസകളും ...

സുശീല്‍ കുമാര്‍ പറഞ്ഞു...

അക്ഷരം വെളിച്ചമാണ്‌;
അതഗ്നിയാണ്‌ പൊള്ളലാണ്‌;
അക്ഷരം പടയ്ക്കൊരുങ്ങി നില്പ്പവന്റെ മൂര്‍ച്ഛയാണ്‌.

മുഹമ്മദ് ഷാന്‍, തുടരുക.
രാജാവ് നഗ്നനാണെന്നു വിളിച്ചുപറയാന്‍ കെല്പ്പുള്ള കുട്ടിയുടെ നിഷ്കളങ്കത ലോകത്തിനാവശ്യമുണ്ട്.

ഭാവുകങ്ങള്‍.

Sandhu Nizhal (സന്തു നിഴൽ) പറഞ്ഞു...

തരിശു മേച്ചില്‍ പുറങ്ങള്‍ മരുഭൂമിയാകുന്നതിന്റെ
സാക്ഷിയാകാനായിരുന്നു എന്‍റെ വിധി.....

ശരീരം ചടയ്ക്കുകയും ഹൃദയം ഊഷരമാകുകയും
ചെയ്ത അക്കാലത്തും ഞാന്‍ ഒരു വാക്ക് തേടുകയായിരുന്നു......

ആശംസകള്‍.

Muhammed Shan പറഞ്ഞു...

പ്രവീണ്‍,സുശീല്‍,സന്ദു...
നന്ദി...