2010, ജൂലൈ 22, വ്യാഴാഴ്‌ച

പ്രവാസം

ആകാശം ശാന്തമായിരിക്കുന്നു....!
വെളുത്ത പറവകള്‍ കിഴക്കോട്ട് 
പറക്കുന്നതെന്തിനാണ്...?
മണലാരണ്യത്തില്‍ ആരുടെ ഹൃദയമാണ് 
ഒളിഞ്ഞിരിക്കുന്നത്..?
നഗ്നമായ പാദങ്ങളില്‍ അസംതൃപ്തമായ 
താളത്തുടിപ്പുകളായ് അതെന്താണ് 
ആലേഖനം ചെയ്യുന്നത്...?
സൂര്യന്‍ തുടുപ്പിച്ച മുള്‍മരങ്ങള്‍ 
കാറ്റിലിക്കിളി പൂണ്ടു ചിരിക്കുന്നു...!!
അവയുടെ ഹരിത ശാഖകളില്‍
എന്‍റെ ശരീരമുടക്കിയിരിക്കുന്നു..
എന്‍റെ ചിറകുകളില്‍ നിന്നും 
ആരാണ് തൂവല്‍ പറിച്ചെടുത്തത്..?
രക്തമിറ്റിറ്റു വീഴുന്ന പക്ഷങ്ങള്‍ വീശിയിട്ടായാലും
എനിയ്ക്ക് തിരികെ പറക്കണം...
സന്ധ്യക്ക് മുന്‍പേ...
എന്‍റെ സൊപ്നങ്ങളിലേയ്ക്ക്....
എന്‍റെ ജീവിതത്തിലേയ്ക്ക്.....
എന്‍റെ...എന്‍റെ....നാട്ടിലേയ്ക്ക്......

08-09-2003

4 അഭിപ്രായങ്ങൾ:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പ്രവാസത്തെ പ്രണയിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു .

സാബിബാവ പറഞ്ഞു...

പറക്കൂ സ്വപ്‌നങ്ങള്‍ കൊയ്യുന്ന പിറന്ന മണ്ണിലേക്ക്

mayflowers പറഞ്ഞു...

എനിയ്ക്ക് തിരികെ പറക്കണം...
സന്ധ്യക്ക് മുന്‍പേ...
എന്‍റെ സൊപ്നങ്ങളിലേയ്ക്ക്....
എന്‍റെ ജീവിതത്തിലേയ്ക്ക്.....
എന്‍റെ...എന്‍റെ....നാട്ടിലേയ്ക്ക്......

ജീവനുള്ള വരികള്‍.

kharaaksharangal.com പറഞ്ഞു...

ellaa pravaasikalum agrahikkunnu, swapnathilekku parakkaan. pakshe...